വയനാട് ദുരന്തത്തിൽ ഇരയായവരെ പുനരധിവസിപ്പിക്കാൻ കൈകോർക്കുമെന്ന് കെയർ ഫോർ മുംബൈ

കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാലോളം ഗ്രാമങ്ങളാണ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം 89 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യ ഉയരാനാണ് സാധ്യത. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. കൂറ്റൻപാറകൾ, തകർന്നുവീണ കെട്ടിടങ്ങൾ, ചുറ്റും ചെളിയും മണ്ണും. വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങിയാണ് പ്രകൃതി ദുരന്തം വിതച്ചത്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.

Also Read; കിണറിന്റെ ആള്‍മറയില്‍ പിടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ കെട്ടിടം വെള്ളത്തിനടയില്‍; മേപ്പാടിയില്‍ നിന്നും അധ്യാപകനായ മനോജിന്റെ വാക്കുകള്‍

ദുരന്തത്തിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സഹായങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് കെയർ ഫോർ മുംബൈ അറിയിച്ചു. സർക്കാരിന്റെ രക്ഷാ പ്രവർത്തന നടപടികൾക്ക് ശേഷം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാനാണ് പദ്ധതിയെന്ന് ലോക കേരള സഭാംഗങ്ങൾ കൂടിയായ എം കെ നവാസ്, പ്രിയ വർഗീസ്, തോമസ് ഓലിക്കൽ എന്നിവർ വ്യക്തമാക്കി.

Also Read; ഉത്തരവിനോ നിര്‍ദേശങ്ങള്‍ക്കോ കാത്തുനില്‍ക്കരുത്; തദ്ദേശസ്ഥാപനങ്ങള്‍ സാഹചര്യം നോക്കി തീരുമാനമെടുക്കണം: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News