‘സംസ്ഥാനത്ത് കരിയർ നയം താമസിയാതെ പ്രഖ്യാപിക്കും’: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ കരിയർ നയം താമസിയാതെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നാഷണൽ എംപ്ലായ്മെൻ്റ് സർവ്വീസ് (കേരളം) എംപ്ലായ്മെന്റ് ഡയറക്ട‌റേറ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ഉദ്യോഗസ്ഥരുടെ “കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി-2024” ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലിൻ്റെ സ്വഭാവത്തിലും ഘടനയിലും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി വളരെ വേഗത്തിലാണ് വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും പഠിച്ച കാര്യങ്ങൾ ആയിരിക്കില്ല തൊഴിൽ സ്ഥലത്ത് പ്രയോഗിക്കേണ്ടി വരിക. പുതിയ അറിവു നേടുക ,നൈപുണ്യം കൈവശമാക്കുക , പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള കഴിവ് വളർത്തിയെടുക്കുക എന്നിവയൊക്കെയാണ് ഈ കാലത്ത് തൊഴിൽ ലഭിക്കാനും തൊഴിൽ നിലനിർത്താനും തൊഴിലിൽ ഉയർച്ച നേടാനും അത്യാവശ്യമായി വേണ്ടത്.

ALSO READ: ‘ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നത്ര ജോലി പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്’; എജി നൂറാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് എംഎ ബേബി

കുട്ടികളുടെ താൽപ്പര്യം, അവരുടെ കഴിവുകൾ, കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി തുടങ്ങി ധാരാളം കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കണം ഉയർന്ന പഠന മേഖലകൾ തെരഞ്ഞെടുക്കേണ്ടത്. എല്ലാ കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും സ്വന്തം നിലയിൽ അത്തരം തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞു എന്ന് വരില്ല.

ഇത്തരത്തിലുള്ള നിരവധിയായ സഹായങ്ങൾ പഠന കാലത്ത് തന്നെ കുട്ടികൾക്ക് ലഭ്യമാക്കി കൊടുക്കുന്ന പ്രക്രിയയാണ് കരിയർ ഗൈഡൻസ് .ഈ സേവനം സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും സൗജന്യമായി ലഭിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ശാസ്ത്രീയമായ കരിയർ ഗൈഡൻസ് സേവനം യഥാസമയത്ത് കുട്ടികൾക്ക് ലഭിക്കുമ്പോൾ മാത്രമാണ് വിദ്യാഭ്യാസം കൊണ്ടുള്ള സമ്പൂർണ്ണ പ്രയോജനം ലഭിക്കുകയുള്ളൂ. സപ്തംബർ,ഒക്ടോബർ മാസങ്ങളിൽ വിണ്ടും ഉദ്യോഗസ്ഥർക്ക് പരിശീലനം ഉണ്ടാകും. ഡിസംബർ മാസത്തോടെ മികച്ച കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കുന്ന സംവിധാനമായി ഇവയെ മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം.

ALSO READ: വയനാട് ഉരുള്‍പൊട്ടൽ; എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് മികച്ച പുനരധിവാസം നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തില്‍ തീരുമാനം

ധനുസ്സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കരിയർ കൗൺസലിംഗിൽ പ്രൊഫഷണൽ കോഴ്സ്,കരിയർ ഡവലപ്പ്മെൻ്റ് മേഖലയിൽ വിപുലമായ ഗവേഷണ സംവിധാനമായ ക്രഡിറ്റ് മുതലായവയെല്ലാം ഘട്ടം ഘട്ടമായി നടപ്പാക്കും. സി.ഡി.സി /ഇ.സി എന്നിവയുടെ സോഫ്റ്റ് വെയർ ഉടനടി പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു.എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ ഐ.എ.എസ് അധ്യക്ഷയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News