ബുള്ളറ്റ് റൈഡിന് പോകുന്നവര്‍ ഒന്ന് സുക്ഷിച്ചോളു…സീറ്റിനടിയില്‍ ചിലപ്പോള്‍ ഇവനുണ്ടാകും വിഡിയോ വൈറല്‍

ഹെല്‍മറ്റിനകത്തും സീറ്റിനടിയിലുമൊക്കെ പാമ്പ് കയറികൂടിയ നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് പലയാത്രക്കാരും രക്ഷപ്പെടുന്നത്.ഇത്തരം സംഭവങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തതോടെ വാഹനം എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധര്‍ ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കാറുണ്ട്.ഇപ്പോള്‍ വൈറലായിരിക്കുന്നത് ബുള്ളറ്റില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ്.

ALSO READ :ഗൂഗിള്‍ പേ ഇടപാട് സുരക്ഷിതമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍
രമേശ് ഭോവി പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കിലാണ് പെരുമ്പാമ്പ് കയറിയത്. സീറ്റിനടിയില്‍ ചുറ്റിയിരിക്കുകയായിരുന്നു പാമ്പ്.ഏറെ ബുദ്ധിമുട്ടി പാമ്പ് പിടിത്ത വിദഗ്ധന്‍ എത്തിയാണ് ഇതിനെ പിടികൂടിയത്.
എവിടെയാണ് ഇത് സംഭവിച്ചത് എന്നത് വ്യക്തമല്ല. രജിസ്ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഗോവയില്‍ എവിടെയോ ആണ് ഇത് സംഭവിച്ചത് എന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News