പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു

ചൈനയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് സുരക്ഷാ ഏജൻസികൾ തടഞ്ഞു. ആണവ മിസൈലുകൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കപ്പലിൽ നിന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തി. പാകിസ്ഥാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് ആവശ്യമായ സാധന സാമഗ്രികളാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് മുംബൈയിലെ നവാ ഷെവ തുറമുഖത്ത് കപ്പൽ തടഞ്ഞു വച്ചിരിക്കുന്നത്.

ALSO READ: മാര്‍ച്ച് 3 ലോക കേള്‍വി ദിനം; കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം

മാൾട്ടയുടെ കൊടി വഹിക്കുന്ന സിഎംഎ സിജിഎം ആറ്റില എന്ന കപ്പലാണ് തടഞ്ഞുവെച്ചിരിക്കുന്നത്. തുടർന്ന് ഡിഫൻസ് റിസർച്ച് ആൻഡ്.. ഓർഗനൈസേഷൻ (ഡിആർഡിഒ) സംഘം നടത്തിയ പരിശോധനയിൽ ആണവ മിസൈലുകൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കപ്പലിൽ നിന്ന് കണ്ടെത്തി. കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് തിരച്ചിലിൽ കണ്ടെത്തിയത്.

ALSO READ: തപാല്‍ വോട്ട് സൗകര്യം ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

കൂടുതൽ പരിശോധനയിൽ ഷിപ്പിംഗ് വിശദാംശങ്ങളിൽ പൊരുത്തക്കേടുകളും കണ്ടെത്തുകയുണ്ടായി. വാസ്‌നാർ അറേഞ്ച്‌മെന്റ് കരാർ പ്രകാരമാണ് സിഎൻസി മെഷീനുകൾ നിയന്ത്രിക്കുന്നത്. സിവിലിയൻ, സൈനിക ഉപയോഗങ്ങളുള്ള വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര കരാറാണ് ഇത്. നോർത്ത് കൊറിയ അതിന്റെ ആണവ പരിപാടിയിൽ സിഎൻസി. യന്ത്രം ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ജനുവരി 23-ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന വാണിജ്യ കപ്പലിനെയാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration