അറബിക്കടലിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ചെറുത്ത് ഇന്ത്യ

അറബിക്കടലിൽ മാൾട്ടയുടെ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം.വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.

Also Read: കുവൈറ്റ് അമീര്‍ അന്തരിച്ചു

അപായ മുന്നറിയിപ്പ് ലഭിച്ചതോടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന ഹെലികോപ്റ്ററുമാണ് മാൾട്ടയുടെ കപ്പലിനടുത്തെത്തിയത്. ഇപ്പോൾ കപ്പൽ സുരക്ഷിതമാണെന്നും സോമാലിയൻ മേഖലയിലേക്ക് യാത്ര തുടർന്നുവെന്നും അധികൃതർ അറിയിച്ചു. കപ്പൽ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Also Read: കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാനെതിരായ കോൺഗ്രസ് ആക്രമണം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News