പ്രതീക്ഷകൾ അസ്തമിച്ചു! കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്ന് പുറത്ത്

alcaraz

സ്പാനിഷ് സൂപ്പർ താരം കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്നും പുറത്തായി. രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിക് വാൻ ഡി സാൻഡ്‌സ്ഷൾപ്പിനോടാണ് താരം പരാജയപ്പെട്ടത്. സ്കോർ: 6-1 ,7-5 , 6-4 .

ALSO READ: സെപ്റ്റംബർ മൂന്ന് മുതൽ വിസ്താര വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല: കാരണമിതാണ്…

മത്സരത്തിന്റെ ആദ്യം മുതൽ തന്നെ ഡച്ച് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബോട്ടിക് 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കി. പിന്നാലെ 7-5ന് രണ്ടാം സീറ്റും താരം നേടി.ഇതോടെ ശക്തമായി പ്രതികരിച്ച അൾകാരസ്  സെറ്റില്‍ 2-0ന്‍റെ ലീഡ് ആദ്യം സ്വന്തമാക്കി. എന്നാൽ ബോട്ടിക്ക് 3-3ന് ഒപ്പമെത്തി. ഇതോടെ അൾകാരസിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറുകയായിരുന്നു.

ALSO READ: നിരത്തുകളിൽ ഇനി ചീറിപ്പായും: പുതിയ ആസ്റ്റൺ മാർട്ടിൻ വാന്റേജ് ഇന്ത്യൻ വിപണിയിലെത്തി

ഇന്ന് വിജയം ഒപ്പമുണ്ടായിരുന്നെങ്കിൽ ഒരേ സീസണിൽ വിംബിൾ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് എന്നിവ നേടുന്ന മൂന്നാമത്തെ പുരുഷ താരമായി അദ്ദേഹത്തിന് മാറാമായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here