ബോംബെ ജയശ്രീ ആശുപത്രിയിൽ

ബ്രിട്ടനിൽ സംഗീതപരിപാടിക്കെത്തിയ പ്രശസ്‌ത കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീതപരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബോംബെ ജയശ്രീ. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായി ജയശ്രീയെ  അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കി.

Bombay Jayashri suffers brain haemorrhage; undergoes surgery | Tamil Movie  News - Times of India

അന്യൂറിസം എന്ന രോ​ഗാവസ്ഥ സ്ഥിരീകരിച്ച ഗായികയെ താക്കോൽദ്വാര ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കിയെന്നാണ്‌ റിപ്പോർട്ട്‌. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും കുറച്ച്‌ ദിവസത്തേക്ക്‌ വിശ്രമം ആവശ്യമാണെന്നും തെറ്റായ പ്രചാരണങ്ങളിൽനിന്ന്‌ വിട്ടുനിൽക്കണമെന്നും കുടുംബസുഹൃത്തുക്കൾ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News