മഞ്ഞുപാളികളിൽ കപ്പലിടിച്ചുവെന്ന് കേട്ടപ്പോൾ കാർണിവൽ ക്രൂയിസിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും മനസ്സിലേക്ക് ആദ്യമെത്തിയത് ടൈറ്റാനിക്കിന്റെ ദൃശ്യങ്ങളായിരുന്നു. കാരണം ഏതാണ്ട് അതുപോലെ ഒരു ഘട്ടത്തിലൂടെയാണ് കാർണിവൽ ക്രൂയിസ് ആ നിമിഷം കടന്നു പൊയ്ക്കൊണ്ടിരുന്നത്.ഭാഗ്യം കൊണ്ടെന്നുപറയാം കപ്പലിന് യാതൊരു തകരാറും സംഭവിച്ചില്ല, യാത്രക്കാർക്ക് പരിക്കും പറ്റിയില്ല. ഏഴാം നാൾ പിന്നിട്ട യാത്ര തുടരാനും യാത്രാസംഘത്തിന് കഴിഞ്ഞു.
ALSO READ: ഉണക്ക മുന്തിരി ആൾ ചില്ലറക്കാരനല്ല! ശീലമാക്കാൻ ഗുണങ്ങളേറെ
അലാസ്കയിലെ ട്രേസി ആമിൽ വെച്ചായിരുന്നു ഈ അപകടം ഉണ്ടായത്. യാത്രക്കിടെ അപ്രതീക്ഷിതമായി കടലിലെ മാഞ്ഞുപാളികളിൽ പോയി കപ്പൽ ഇടിക്കുകയായിരുന്നു. കപ്പലിന് തകരാറൊന്നും ഉണ്ടാകാഞ്ഞതോടെ വലിയ അപകടമാണ് ഒഴിവായത്.
യാതൊരു ആപത്തും പറ്റാതെ രക്ഷപ്പെട്ടെങ്കിലും ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ടുവെന്നാണ് ചില യാത്രക്കാരുടെ പ്രതികരണം. അതേസമയം മറ്റ് ചിലർക്ക് ഇത് വേറിട്ട ആശ്ചര്യം നിറഞ്ഞ ഒരു അനുഭവവും ആയി മാറി. അതുകൊണ്ടാകണം ചിലർ ഒരു നിമിഷം ഭയപ്പെട്ട് നിന്നപ്പോൾ മറ്റുചിലർ ഈ അപൂർവ നിമിഷം ക്യാമെറക്കണ്ണുകളിൽ ഒപ്പിയെടുക്കാനുള്ള തിരക്കിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here