ഇന്‍സ്റ്റാഗ്രാമില്‍ 60 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുഎസ് ഇന്‍ഫ്ലുവന്‍സര്‍ കരോള്‍ അക്കോസ്റ്റ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. 27 വയസ്സ് ആയിരുന്നു.
Read Also: ഈ വര്‍ഷം തൊഴിലാളികളായി എഐ ഏജന്റുമാര്‍ എത്തും; ഓപണ്‍ എഐ സജ്ജമെന്നും ആള്‍ട്ട്മാന്‍
അക്കോസ്റ്റയുടെ സഹോദരി കത്യന്‍ ആണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മരണവിവരം അറിയിച്ചത്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു സഹോദരി, ഞാന്‍ എപ്പോഴും നിന്നെ സ്‌നേഹിക്കും,’ സഹോദരി ഹൃദ്യമായ വാക്കുകളില്‍ എഴുതി, ‘വിശാല ഹൃദയത്തോടെ നിന്നെപോലെ ഒരു സഹോദരിയെ എനിക്ക് നല്‍കിയതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, ആര്‍ഐപി’- എന്നായിരുന്നു സഹോദരി കുറിച്ചത്.
Read Also: വീഡിയോ ഗെയിം ഇനി സിനിമ പോലെ; എഐ കരുത്തില്‍ ചിപ്പ് അവതരിപ്പിച്ച് എന്‍വിഡിയ
Killadamente എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ജനുവരി 3ന് ആയിരുന്നു മരണം. അത്താഴത്തിനിടെ ശ്വാസം മുട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായില്ല. ചെറുപ്പത്തില്‍ തന്നെ ജോലിയിലൂടെ ആയിരക്കണക്കിന് ആളുകളെ സഹായിക്കാന്‍ അക്കോസ്റ്റയ്ക്ക് കഴിഞ്ഞതായും കുടുംബം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here