ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിക്കാറുണ്ടോ? ഇതുകൂടി അറിയുക

ഒരുപാട് പോഷകഗുണങ്ങളുടെ കലവറയാണ് ക്യാരറ്റ്. അതുപോലെതന്നെയാണ് ഇഞ്ചിയും. എന്നാല്‍ ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിച്ചിട്ടുണ്ടോ ? ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിക്കുന്നത് ഒപ്റ്റിക്കല്‍ നേര്‍വിനെ ശക്തിപ്പെടുത്തുന്നത് വഴി കാഴ്ച്ചമെച്ചപ്പെടുത്തുകയും ചെയ്യും. ക്യാരറ്റ് നീരും ഇഞ്ചിയും ഒരുമിച്ച് ചേരുമ്പോള്‍ ആന്റിബാക്റ്റിരില്‍ ഗുണങ്ങള്‍ ഉണ്ടാകുകയും വൈറല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുകയും ചെയ്യും.

അതുപോലെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനയും നീരും പരിഹരിക്കാന്‍ ഇതു വളരെ ഉത്തമമാണ്. കൂടാതെ ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവ മാറാനും ഇവ കഴിക്കുന്നത് നല്ലതാണ്. ഈ മിശ്രിതം രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും അതുകൊണ്ടു തന്നെ ഇവ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News