നിങ്ങളും മുഖം മിനുക്കാന്‍ ആഗ്രഹിക്കുന്നില്ലേ… എങ്കില്‍ കാരറ്റ് ഫേസ് പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ…

ചര്‍മ്മ സംരക്ഷണം പലര്‍ക്കും വെല്ലുവിളിയായി മാറാറുണ്ട്.കാരണം അത് അത്ര എളുപ്പമുള്ള കാര്യമില്ല.ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള ജലാംശം നല്‍കാനും മുഖത്തെ ഭംഗിയാക്കി വയ്ക്കാനും വീട്ടില്‍ തന്നെ പരിഹാര മാര്‍ഗങ്ങളുണ്ട്. ചര്‍മ്മത്തിലെ നിറ വ്യത്യാസം, കറുത്ത പാടുകള്‍, നിറം കുറവ് പോലെയുള്ള പ്രശ്‌നങ്ങളെ മാറ്റി ശരിയായ രീതിയില്‍ സംരക്ഷിക്കാന്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഫേസപാക്കുണ്ട്. രണ്ട് ചേരുവകളാണ് പ്രധാനമായും ഇതിന് ആവശ്യം വൈറ്റമിന്‍ എയുടെ മികച്ച ഉറവിടമായ ക്യാരറ്റും കറ്റാര്‍ വാഴ ജെല്ലുമാണ്.

ALSO READ :സെപ്റ്റംബർ മൂന്ന് മുതൽ വിസ്താര വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല: കാരണമിതാണ്…

ആദ്യം തന്നെ രണ്ട് ക്യാരറ്റ് എടുത്ത് നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം അരച്ചെടുക്കാം. ശേഷം ക്യാരറ്റിനെ ഓവണില്‍ വച്ചോ അല്ലെങ്കില്‍ വെയിലത്ത് വച്ചോ നന്നായി ഉണക്കി എടുക്കുക. വെള്ളം എല്ലാം പോയി നന്നായി ഉണക്കിയ ശേഷം ഇത് ഒരു കാറ്റ് കയറാത്ത ജാറിലേക്ക് മാറ്റണം. ഇനി ആ ജാറിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഓയില്‍ ചേര്‍ക്കാം. എന്നിട്ട് ഇത് നന്നായി യോജിപ്പിച്ച് 24 മണിക്കൂര്‍ വയ്ക്കണം. അതിന് ശേഷം അടുത്ത ദിവസം ആ എണ്ണ മാത്രം അരിച്ച് എടുക്കാം. ഇനി ഈ ക്രീം തയാറാക്കാനായി ഒരു വ്യത്തിയുള്ള ബൗളിലേക്ക് അല്‍പ്പം കറ്റാര്‍വാഴ ജെല്ലും നേരത്തെ അരിച്ച് എടുത്ത എണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നല്ലൊരു ക്രീമിന്റെ രൂപത്തില്‍ കിട്ടും. ഇത് രാവിലെയും വൈകിട്ടും മുഖത്തിടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News