തലമുടി സമൃദ്ധമായി വളരാനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് മികച്ച ഒന്നാണ്. ധാരാളം പോഷകങ്ങളും വിറ്റാമിനുകളായ എ ,കെ,സി,ബി 6 ,ബി 1 ,ബി 3 ,ബി 2 , നാരുകള്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ മുടിക്ക് വളരെ നല്ലതാണ്.
Also Read : തമിഴ്‌നാട് സ്‌റ്റൈല്‍ തക്കാളി രസം ഇഷ്ടമാണോ? ദാ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ…
കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.പതിവായി കാരറ്റ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയുന്നു.
കാരറ്റ് മുടിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം. നിങ്ങളുടെ മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി മുടി കൊഴിയുന്നത് കുറയ്ക്കാനും കഴിയുന്ന ഒരു മാസ്‌ക് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
1 കാരറ്റ്
1 പഴം
2 സ്പൂണ്‍ തൈര്
ചെയ്യേണ്ട വിധം
കാരറ്റും വാഴപ്പഴവും ചെറുതായി നുറുക്കുക
തൈരും ചേര്‍ത്ത് ഒരു ഫുഡ് പ്രോസസറില്‍ ഇട്ട് നന്നായി ബ്ലെന്റ് ചെയ്യുക
ഇത് മുടിയില്‍ പുരട്ടി ഒരു ഷവര്‍ ക്യാപ് ഇട്ട് 30 മിനിറ്റ് വയ്ക്കുക
അതിനു ശേഷം മൈല്‍ഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക
ഇത് ആഴചയില്‍ ഒരിക്കല്‍ ചെയ്യാവുന്നതാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here