ഉച്ചയ്ക്ക് ചൂട് ചോറും അച്ചാറും! ഉഫ്…വായിൽ വെള്ളം വരുന്നല്ലേ.നല്ല തോരനും മെഴുക്കുപുരട്ടിക്കും പുളിശേരിക്കുമൊപ്പം ഏത് അച്ചാറാണ് നിങ്ങളുടെ ഫേവറിറ്റ്.സാധാരണ ചുവന്ന നിറത്തിലുള്ള അച്ചാറിനേക്കാൾ കളർഫുൾ അച്ചാറെങ്കിൽ ചോറൂണും അൽപ്പം കളറാകും.അങ്ങനെയെങ്കിൽ അച്ചാർ ഉണ്ടാക്കാൻ ബെസ്റ്റ് കാരറ്റാണ്. നിങ്ങൾ ഇതിന് മുൻപ് കാരറ്റ് അച്ചാർ കഴിച്ചിട്ടുണ്ടോ? ഇല്ലേ? എങ്കിൽ എന്നൊന്ന് പരീക്ഷിച്ചാലോ? എങ്കിൽ ഇതാ പിടിച്ചോ റെസിപ്പി.
ആവശ്യമായ ചേരുവകൾ
കാരറ്റ്- 4
എണ്ണ- 4 ടേബിൾസ്പൂൺ
കടുക്- ഒരു നുള്ള്
മുളക് പൊടി- രണ്ട് ടീസ്പൂൺ
മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
കായം- ഒരു കഷണം
ഉപ്പ്- ആവശ്യത്തിന്
തയാറാക്കേണ്ട വിധം
ആദ്യമായി കാരറ്റ് കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക.ശേഷം ഉപ്പ് പാകത്തിന് ചേർക്കുക.ഇനി നല്ലെണ്ണ ഒഴിച്ച് കടുക് , കായം എന്നിവ ചേർക്കണം. ഇനി ഇതിലേക്ക് കാരറ്റ് ചേർത്ത് നന്നായി വഴറ്റുക.ഇനി ഈ കൂട്ടിലേക്ക് കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് ഇളക്കണം.ഒടുവിലായി കടുക്, ഉലുവ പൊടി കൂടി ചേർത്ത് ഇളക്കണം.ഇതോടെ നല്ല സ്വാദിഷ്ടമായ ഒരു കാരറ്റ് അച്ചാർ റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here