ഇത് പരീക്ഷിച്ച് നോക്കിയേ പറ്റു! പൊളിയാണ് ഈ ക്യാരറ്റ് ഉപ്പുമാവ്

carrot upma

എന്നും റവ ഉപ്പുമാവ് കഴിച്ച് മടുത്തോ? എങ്കിൽ ഇന്നൊരു വെറൈറ്റി പിടിച്ചാലോ? ക്യാരറ്റ് ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഇല്ലേ! എങ്കിൽ അത് കഴിക്കേണ്ടത് തന്നെ. ക്യാരറ്റിൻ്റെ ആ മധുരവും റവയുടെ ആ ക്രിസ്പിനെസ്സുംമൊക്കെ..ഓഹ് ഇജ്ജാതി ടേസ്റ്റ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇത് ഇഷ്ടപ്പെടുമെന്നതിൽ സംശയം വേണ്ട. അപ്പോ എങ്ങനാ ഒന്ന് പരീക്ഷിച്ച് നോക്കുവല്ലേ.. എങ്കിലിതാ പിടിച്ചോ റെസിപ്പി.

ആവശ്യമായ ചേരുവകൾ;

റവ- അര കപ്പ്
ക്യാരറ്റ്- മൂന്ന്
സവാള- ഒരെണ്ണം ചെറുതായി അരിഞ്ഞത്
നെയ്യ്- ഒരു ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
കറിവേപ്പില, പച്ചമുളക്- ചെറുതായി അരിഞ്ഞത്
വെള്ളം- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്

ക്യാരറ്റ് ഉപ്പുമാവ് തയ്യാറാക്കുന്ന വിധം:

ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച് അര കപ്പ് റവ ചേർത്ത് വറുത്ത് മാറ്റിവെക്കണം. ഇനി ഇതേ പാനിലേക്ക് നെയ് ചേർക്കണം. ശേഷം കടുക് പൊട്ടിച്ചെടുക്കാം.കടുക് പൊട്ടിയതിന് ശേഷം അറിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും കറിവേപ്പിലയും ഇതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കാം.

ഇനി സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കാരാട്ട് ചെയ്തതും ഒപ്പം വറുത്ത് വെച്ചിരിക്കുന്ന റവയും ചേർത്ത് നല്ലതുപോലെ ഇളക്കണം.ഇനി ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചെറുതായി ഇളക്കിയ ശേഷം അടച്ചു വേവിക്കുക. വെന്തു കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതോടെ സ്വാദിഷ്ടമായ ക്യാരറ്റ് ഉപ്പുമാവ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News