അസമില്‍ കലുങ്കില്‍ നിന്നും കാര്‍ ഓവുചാലിലേക്ക് വീണു; പിഞ്ചുകുഞ്ഞടക്കം നാലു പേര്‍ മരിച്ചു

അസമിലെ ടിന്‍സുകിയയില്‍ നിര്‍മാണത്തിലിരിക്കുന്ന കലുങ്കില്‍ നിന്നും കാര്‍ ഓവു ചാലിലേക്ക് വീണ് അഞ്ചു വയസുള്ള കുട്ടിയടക്കം നാലു പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ബിഹാറില്‍ നിന്നും ടിന്‍സുകിയയിലേക്ക് പോയവരാണ്  അപകടത്തില്‍പ്പെട്ടത്.

ALSO READ: യുപിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കി യുവാവ്, പിന്നാലെ ആത്മഹത്യ ശ്രമം

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ദിഹിന്‍ജിയഗാവിലെ ബൈപ്പാസിലാണ് അപകടമുണ്ടായത്. ദിബ്രുഗഡില്‍ നിന്നും ടിന്‍സുകിയയിലേക്ക് വരികയായിരുന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി താഴേക്ക് പതിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ദിബ്രുഗഡിലെ ആസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മോഹന്‍ ഷാ, രാജേഷ് ഗുപ്ത, മോന്‍ട്ടു ഷാ, അഞ്ചു വയസുകാരന്‍ അദര്‍വ് ഗുപ്ത എന്നിവരാണ് മരിച്ചത്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കനത്ത മഞ്ഞ് കാരണം ശരിയായി സിഗ്നലുകള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടകാരണം എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതും കലുങ്ക് പണിതീരാതെ കിടക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News