ഹിൻഡൻ നദി കരകവിഞ്ഞു; 400ലധികം കാറുകൾ മുങ്ങി

ഉത്തരേന്ത്യയിൽ പെയ്യുന്ന കനത്ത മഴയിൽ ഉത്തർപ്രദേശിലെ ഹിൻഡൻ നദി കരകവിഞ്ഞു. തുടർന്ന് സമീപത്തുള്ള യാർഡിൽ നിർത്തിയിട്ടിരുന്ന 400ഓളം കാറുകൾ വെള്ളത്തിൽ മുങ്ങി.

ALSO READ: ഗ്യാൻവാപി സര്‍വ്വേയിൽ അലഹബാദ് ഹൈക്കോടതി ഇടപെടൽ; സ്റ്റേ വീണ്ടും നീട്ടി

ഗ്രെറ്റർ നോയിഡയിലെ സുതിയാന ഗ്രാമത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന യാർഡിലാണ് വെള്ളം കയറിയിരിക്കുന്നത്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാറുകളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഇവയെല്ലാം ഇൻഷുറൻസ് പ്രീമിയം അടയ്ക്കാത്തതിനെത്തുടർന്ന് പിടിച്ചെടുത്ത കാറുകളുമാണ്.

ALSO READ: വിനായകൻ ചെയ്തത് തെറ്റ്, എന്നാൽ മാധ്യമങ്ങൾ ഉമ്മൻചാണ്ടിയോട് അതിനേക്കാൾ വലിയ ക്രൂരതകൾ ചെയ്തിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ

കാറുകൾ സൂക്ഷിക്കുന്ന യാർഡിൽ മാത്രമല്ല, നദിയോട് സമീപത്തുള്ള വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നദിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടേയിരിക്കുകയാണ്. അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News