മൈലേജാണോ നോട്ടം, 10 ലക്ഷത്തിന് താ‍ഴെ അഞ്ച് കാറുകള്‍ നിര നിരയായ്

ഇന്ത്യന്‍ വാഹനലോകത്ത് ഇന്ധന ക്ഷമത എന്നത് ഒരു പ്രധാന ഘടമാണ്. വാഹനത്തിന്‍റെ സുരക്ഷയ്ക്കും മുകളിലാണ് ഇന്ധന ക്ഷമതയുടെ വിപണന മൂല്യം. 10 ലക്ഷം രൂപയ്ക്ക് താ‍ഴെ വിലയും മികച്ച മൈലേജും തരുന്ന വാഹനങ്ങളും ഇറക്കി വിപണി പിടിക്കാനാണ് വാഹന കമ്പനികളുടെ ശ്രമം. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയും മികച്ച ഇന്ധന ക്ഷമതയുമുള്ള വാഹനങ്ങളെ പരിചയപ്പെടാം.

മാരുതി സുസുക്കി വാഗണ്‍ആര്‍

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാറുകളിലൊന്നാണ് വാഗണ്‍ ആര്‍. രാജ്യത്ത് അവതരിപ്പിച്ച കാലം മുതല്‍ ഇന്നും റെക്കോര്‍ഡ് വില്‍പന. ഇപ്പോള്‍ സിഎന്‍ജി വേരിയന്റ് അടക്കം മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് വാഗണ്‍ആറിലുള്ളത്. ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റിന് 25.19 കിലോമീറ്ററാണ് ഇന്ധനക്ഷമത. മാനുവല്‍ വേരിയന്റിന് 24.35 കിലോമീറ്ററും ഇന്ധനക്ഷമതയുണ്ട്. മാനുവല്‍ സിഎന്‍ജി വേരിയന്റാണ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഒന്നാമന്‍. കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ ഓടാനാവും വാഗണ്‍ആറില്‍.

മാരുതി സുസുക്കി സെലേറിയോ

ഒരു വീട്ടിലെ സഹോദരങ്ങളാണ് വാഗണ്‍ ആറും സെലേറിയോയും. വാഗണ്‍ ആറിലെ പോലെ 1.0 ലിറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് സെലേറിയോയിലും കമ്പനി നല്‍കിയിട്ടുള്ളത്. ലിറ്ററിന് 24.97 കിലോമീറ്റര്‍ മുതല്‍ 26.68 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. കിലോഗ്രാമിന് 34.43 കിലോമീറ്ററാണ് സിഎന്‍ജിയുടെ ഇന്ധനക്ഷമത.

മാരുതി സുസുക്കി എസ്-പ്രസോ

എസ്-പ്രസോയിലും 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാനുവല്‍ പെട്രോള്‍ വേരിയന്‍റിന് ലീറ്ററിന് 24.76 കിലോമീറ്ററാണ് ഇന്ധക്ഷമതയെങ്കില്‍ ഓട്ടോമാറ്റിക്കില്‍ ഇത് 25.3 കിലോമീറ്ററായി മാറും. മാനുവല്‍ സിഎന്‍ജി മോഡലിലേക്കെത്തുമ്പോള്‍ ഇന്ധനക്ഷമത കിലോഗ്രാമിന് 32.73 കിലോമീറ്ററായി കുതിക്കും.

മാരുതി സുസുക്കി സ്വിഫ്റ്റ്

1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റിലുള്ളത്. പെട്രോള്‍ മാനുവല്‍ വേരിയന്റിന് 22.38 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 22.56 കിലോമീറ്ററും മൈലേജുണ്ട്. സിഎന്‍ജിയിലേക്കു വന്നാല്‍ ഇന്ധനക്ഷമത കിലോഗ്രാമിന് 30.9 കിലോമീറ്ററായി വര്‍ധിക്കും.

റെനോ ക്വിഡ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ സ്റ്റാര്‍ വാഹനമാണ് ക്വിഡ്. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് കരുത്ത്. മാനുവല്‍ പെട്രോള്‍ വേരിയന്റിന് 21.46 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റിന് 22.3 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News