കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ സംപ്രേഷണം അവസാനിപ്പിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റുകളുടെ സത്യാവസ്ഥയെന്ത്?

CN

സിഎൻ! ഈ പേര് കേൾക്കുമ്പോൾ, പ്രത്യേകിച്ച് 90സ് കിഡ്സിന് ഒരു വല്ലാത്ത നൊസ്റ്റാൾജിയ അനുഭവപ്പെടും. ചിലർക്ക് അത്രമേൽ പ്രിയങ്കരമാണ് കാർട്ടൂൺ
നെറ്റ്‌വര്‍ക്ക്. കുട്ടികൾക്കിടയിൽ കാർട്ടൂണുകളെ ജനപ്രിയമാക്കിയ ടെലിവിഷൻ ചാനലായിരുന്നു ഇത്. ടോം ആൻഡ് ജെറി,ബെൻ10, മിസ്റ്റഡർ ബീൻ അടക്കം നിരവധി ഹിറ്റ് കാർട്ടൂണുകൾ സിഎൻ നമ്മുടെ മുൻപിലേക്ക് എത്തിച്ചു.എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ അടക്കം വരവോടെ ഇത്തരം ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്.

ഇപ്പോഴിതാ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിനെ ചുറ്റിപ്പറ്റിയുള്ള ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് സംപ്രേഷണം അവസാനിപ്പിച്ചുവെന്നും കുട്ടിക്കാലത്ത് നൽകിയ ഓർമകൾക്ക് നന്ദിയെന്നുമൊക്കെ പറയുന്ന പോസ്റ്റുകളാണിത്. ഇത് കണ്ടതും നിരവധി പേർ ഇതേറ്റെടുത്തു. ഇതോടെ ചാനൽ സംപ്രേഷണം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.

ALSO READ: ‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തിൽ അസർബൈജാന് ഉറപ്പുമായി റഷ്യ

ശരിക്കും സിഎൻ സംപ്രേഷണം അവസാനിപ്പിച്ചോ? ഇല്ല…അതുതന്നെയാണ് ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം. ചാനൽ ഇതുവരെ സംപ്രേഷണം അവസാനിപ്പിച്ചിട്ടില്ല.അതേസമയം ചാനലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ഇതാണ് ചാനൽ സംപ്രേഷണം നിർത്തിയെന്ന തരത്തിൽ വാർത്ത പരക്കാൻ കാരണമായത്.

32 വർഷത്തിന് ശേഷമാണ് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഡിജിറ്റൽ കണ്ടൻ്റുകൾക്കാണ് സിഎൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത്.അതുകൊണ്ട് തന്നെ മാതൃ കമ്പനിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ മാക്സിലേക്ക് സിഎൻ കണ്ടൻ്റുകൾ ഏകോപിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.ഇതിൻ്റെ ഭാഗമായാണ് സിഎൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം അവസാനിപ്പിച്ചത്.

ചാനൽ സംപ്രേഷണം അവസാനിപ്പിച്ചതായി വ്യാപക പ്രചാരണം നടക്കുന്നതിനിടെ ചാനൽ തന്നെ നേരിട്ട് അടുത്തിടെ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു.ചാനൽ സംപ്രേഷണം അവസാനിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ചാനൽ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് വഴി ആശയവിനിമയം നടത്താമെന്നും കൂട്ടച്ചേർത്തു. വാർണർ ബ്രദേഴ്സാണ് സിഎൻ ചാനലിൻ്റെ മാതൃ കമ്പനി.മുൻപ് കോമഡി സെൻട്രൽ, ടിവി ലാൻഡ് അടക്കമുള്ളവയുടെ വെബ്സൈറ്റും കമ്പനി സമാന രീതിയിൽ നിർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News