കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു

കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് നൈനാൻ. ടൈംസ് ഓഫ് ഇന്ത്യയിലെ നൈനാൻസ് വേൾഡ് , ഇന്ത്യ ടുഡേയിലെ സെന്റർ സ്റ്റേജ് പരമ്പരകൾ തുടങ്ങിയവ വൻ പ്രേക്ഷക സ്വീകാര്യത നേടിയവയായിരുന്നു. ബാലമാസികയായ ടാർഗറ്റിലെ ഡിറ്റക്ടീവ് മൂച്ച്‌വാലയായിരുന്നു അദ്ദേഹത്തിന്റെ ജനപ്രിയ കാർട്ടൂണുകളിലൊന്ന്.

ALSO READ: സംസ്ഥാനത്ത് നാല് ദിവസം കനത്ത മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

1955 മേയ് 15 നാണ് നൈനാൻറെ ജനനം. എലിസബത്ത് നൈനാനാണു ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കളാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യ ഗോവയിലെ മകളുടെ വീട്ടിൽ വിശ്രമത്തിലാണ് .

ALSO READ: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News