കാർട്ടൂണിസ്‌റ്റ്‌ സുകുമാർ അന്തരിച്ചു

കാർട്ടൂണിസ്‌റ്റ്‌ സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട്‌ പാലച്ചുവടിലെ വീട്ടിൽ 7.13നായിരുന്നു മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ്‌ ജനനം. എസ്‌ സുകുമാരൻ പോറ്റി എന്നാണ് ശരിയായ പേര്. 1950ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

1957ൽ പൊലീസ്‌ വകുപ്പിൽ ജോലിക്ക്‌ കയറി. 1987ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തും വരയും തുടര്‍ന്നു. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്‌.

Also Read : അറുപത് പവന്‍ സ്വര്‍ണം ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായെന്ന പരാതി; ബന്ധുവീട്ടില്‍ മറന്നുവെച്ചതെന്ന് ഉടമ: കേസ് വ‍ഴിത്തിരിവില്‍

നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവാണ്. ഹാസമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി. മകൾ: സുമം​ഗല.

കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാർ. നർമകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വർഷങ്ങൾ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം.

വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമർശനം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതിൽ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു.

Also Read : ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്, അഖില്‍ മാത്യുവിന് എതിരായ ആരോപണം പൊളിഞ്ഞു

ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് സുകുമാറിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News