തൊപ്പിക്കെതിരെ വീണ്ടും കേസ്; വിണ്ടും അറസ്റ്റിലായേക്കും

അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് തൊപ്പി എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സംഭവത്തിൽ കണ്ണപുരം പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Also Read: തൊപ്പി തെളിവുകൾ നശിച്ചതായി പൊലീസിന് സംശയം; വാതിൽ ചവിട്ടിപ്പൊളിച്ചതിന് പിന്നിൽ

ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് തൊപ്പിയ്‌ക്കെതിരെ കണ്ണപുരം പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഐടി നിയമത്തിലെ 67ാം വകുപ്പാണ് തൊപ്പിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്നാണ് പൊലീസ് അറിയിച്ചത്.

Also Read: ജാമ്യമെടുക്കാൻ ആളെത്തിയില്ല; തൊപ്പി പൊലീസ് സ്റ്റേഷനിൽ തുടരുന്നു

നിരന്തരം അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങളെ തുടർന്ന് തൊപ്പിയ്‌ക്കെതിരെ നിരവധി സ്‌റ്റേഷനുകളിലാണ് ഇതിനോടകം തന്നെ പരാതി ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ കണ്ണപുരം പൊലീസിന് ലഭിച്ച പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. നിലവിൽ തൊപ്പി വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News