ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ എബിവിപി ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. എബിവിപി പ്രവർത്തകരായ വിവേക് കൃഷ്ണൻ, ആരോമൽ, പ്രണവ്, ഗോപീകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പാറശ്ശാല പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിക്ക് നേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആക്രമണം ഉണ്ടായത്.

Also Read; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർ​ദിക്കുകയായിരുന്നവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്നൊരു വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവ​ഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

Also Read; പ്രമുഖ ഹോളിവുഡ് താരത്തെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തി

തുടർന്ന് കോളേജ് മൈതാനത്തിന്‍റെ ഒരു ഭാ​ഗത്തേക്ക് കൊണ്ടുപോയി നീരജിനെ മർദിക്കുകയായിരുന്നു. വിവസ്ത്രനാക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തിട്ടുണ്ട്. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോളേജ് അധികൃതരിൽ പരാതിപ്പെട്ടാൽ പെൺകുട്ടിയെകൊണ്ട് പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെതുടർന്ന് പാറശാല പൊലീസിൽ വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്നാണ് പാറശാല പോലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News