നടൻ യോഗി ബാബുവിനെതിരെ വിരുമ്പാകം പൊലീസ് സ്റ്റേഷനില്‍ പരാതി

നടൻ യോഗി ബാബുവിനെതിരെ വിരുമ്പാകം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി യുവാവ്. അഡ്വാന്‍സ് തുക വാങ്ങിയതിന് ശേഷം ഷൂട്ടിന് വരുന്നില്ലെന്നാരോപിച്ച് റൂബി ഫിലിം നിര്‍മാണ കമ്പനി ഉടമയും നിര്‍മാതാവുമായ ഹസി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.

ALSO READ: ഫാൻസുകാർ കിംഗ് ഓഫ് കൊത്ത കണ്ട ശേഷം ആർ ഡി എക്‌സും കാണണം, കൊത്തക്ക് ക്ലാഷ് വെക്കാൻ ഭയമില്ല: ആർ ഡി എക്‌സ് ടീം

ജാക്ക് ഡാനിയേല്‍ എന്ന പുതിയ ചിത്രത്തിനായി 65 ലക്ഷം രൂപ യോഗി ബാബുവിന് പ്രതിഫലമായി സംസാരിച്ച് വെച്ചെന്നും, 20 ലക്ഷത്തിന്റെ ചെക്ക് അഡ്വാന്‍സായി നല്‍കിയെന്നും ഹസി നൽകിയ പരാതിയിൽ പറയുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം ഇദ്ദേഹം ഷൂട്ടിന് വരാതെ തന്നെ വഞ്ചിക്കുകയാണെന്നും പരാതിയിൽ ഹസി കൂട്ടിച്ചേർത്തു.

ALSO READ: പുതുപ്പള്ളിയില്‍ വൈകാരികതയല്ല വികസനം തന്നെയാണ് വിജയിക്കുക; ഡോ.ജോ ജോസഫ്

അതേസമയം, തമിഴിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക എല്ലാ സിനിമകളിലും യോഗി ബാബുവിനെ സംവിധായകർ തെരഞ്ഞെടുക്കുന്നുണ്ട്. മാവീരൻ, ജയിലർ തുടങ്ങിയ സിനിമകളാണ് യോഗി ബാബുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration