യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ALSO READ: ‘എനിക്കെതിരെയുള്ള ആരോപണം വ്യാജം, നിയമപരമായി നേരിടും, ഉടന്‍ മാധ്യമങ്ങളെ കാണും’: നിവിന്‍ പോളി

2017ൽ ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി.  അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News