തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതേ സംഭവം ചൂണ്ടിക്കാട്ടി യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംഎൽഎയുടെ വസതിക്ക് സമീപം ആൾക്കൂട്ടമുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

Also read:‘മോദി ഗ്യാരന്റിക്ക് ബദലുമായി കെജ്‌രിവാൾ’, പാർട്ടി ആസ്ഥാനത്ത് വെച്ച് 10 ഗ്യാരന്റികൾ പ്രഖ്യാപിച്ചു; സൗജന്യ വിദ്യാഭ്യാസം മുതൽ വൈദുതി വരെ

മുൻകൂർ അനുമതി തേടാതെയാണ് എംഎൽഎ റെഡ്ഡി അല്ലു അർജുനെ ക്ഷണിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആന്ധ്രയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

താൻ തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News