സ്‌കോര്‍പിയോയില്‍ എയര്‍ബാഗുണ്ടെന്ന് പറഞ്ഞു പറ്റിച്ചു, മകന്‍ അപകടത്തില്‍ മരിച്ചു: ആനന്ദ് മഹീന്ദ്രയ്‌ക്കെതിരെ കേസ്

പ്രമുഖ വ്യവസായിയും മഹീന്ദ്ര കമ്പനിയുടെ ഉടമയുമായ ആനന്ദ് മഹീന്ദ്രയ്ക്കും 12 ജീവനക്കാര്‍ക്കുമെതിരെ പരാതി നല്‍കി കാര്‍ ഉടമ. രാജേഷ് മിശ്രയെന്ന കാര്‍ ഉടമയുടെ പരാതിയെത്തുടര്‍ന്ന് ആനന്ദ് മഹീന്ദ്രയ്ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.  ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം.

എയര്‍ബാഗ് ഉണ്ടെന്ന് പറഞ്ഞു പറ്റിച്ചുവെന്നും അപകടത്തിനിടെ എയര്‍ബാഗിന്‍റെ  അഭാവത്തില്‍ തന്‍റെ മകന് ജീവന്‍ നഷ്ടമായെന്നും അതിന്  ഉത്തരവാദികള്‍ കമ്പനിയാണെന്നുമാണ് പരാതി.

താന്‍ 2020 ല്‍ 17.39 ലക്ഷത്തിന് കറുത്ത മഹീന്ദ്ര സ്‌കോര്‍പിയോ വാങ്ങി.  എയര്‍ബാഗടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന മഹീന്ദ്രയുടെ അവകാശവാദം വിശ്വസിച്ച്  തന്‍റെ മകന്‍ അപൂര്‍വിന് കാര്‍ വാങ്ങി സമ്മാനമായി നല്‍കി.

ALSO READ:  കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും, 360 ഡിഗ്രി തിരിയും; എസ് യുവി വിപണിയെ ഞെട്ടിച്ച് ബിവൈഡി യാങ്‌വാങ് യു8

2022 ജനുവരി 14ന് കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയും മകന്‍ സംഭവ സ്ഥലത്ത് മരിക്കുകയും ചെയ്തു. അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ല. കമ്പനി വാഹനത്തില്‍ എയര്‍ബാഗ് ഘടിപ്പിച്ചിരുന്നില്ലെന്നും ആ വീഴ്ച സംഭവിച്ചില്ലായിരുന്നെങ്കില്‍ മകന്‍റെ ജീവന്‍ നഷ്ടപ്പെടില്ലെന്നുമാണ് പരാതിയല്‍ പറയുന്നത്.

ഇക്കാര്യം കമ്പനിയില്‍ അറിയിക്കാന്‍ ചെന്നപ്പോള്‍ കമ്പനിക്കാര്‍ അപമാനിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രാജേഷ് പൊലീസിനോട് പറഞ്ഞു. ഐപിസി 420, 287, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ALSO READ:  മമ്മൂക്കയുടെ ഫീമെയില്‍ വേര്‍ഷനാണ് മല്ലിക സുകുമാരന്‍; ആ എനര്‍ജിയൊക്കെ അടിപൊളിയാണെന്ന് ധ്യാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News