അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി

rapecase

അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി.’ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി’ എന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.’ബ്രോ ഡാഡി’യിൽ റോൾ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു. ഹൈദരാബാദിൽ വെച്ച് 2021-ലായിരുന്നു സംഭവം.മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.ജൂനിയർ ആർട്ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു.കൊല്ലം ഓച്ചിറ സ്വദേശിയായ മൻസൂറിനെതിരെ ഹൈദരാബാദ് പൊലീസും കേസെടുത്തിരുന്നു.

ALSO READ: നടിയുടെ പരാതി; ഇടവേള ബാബുവിനെതിരെ കേസ്

അതേസമയം നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കേസെടുത്തു . കൊച്ചി നോർത്ത് പൊലീസാണ് കേസെടുത്തത്.

അതേസമയം നടൻ മുകേഷിനെതിരെ ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കേസെടുത്തു.മരട് പൊലീസ് ആണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐ പി സി 354 , 509 , 452 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, തടഞ്ഞുവച്ചു എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News