ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ പരിഹാസ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്. ബോജ്പുരി ഗായിക നേഹ സിംഗ് റത്തോറിനെതിരെയാണ് കേസെടുത്തത്. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് ‘യു.പി മേം കാ ബാ’ എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയയാ ഗായികയാണ് നേഹ.

Also read- ‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

വെള്ള അരക്കൈ ഷര്‍ട്ടും കറുത്ത തൊപ്പിയുമണിഞ്ഞ അര്‍ധ നഗ്‌നനായ ഒരാള്‍ മറ്റൊരാളുടെ മേല്‍ മൂത്രമൊഴിക്കുന്നതും സമീപം കാക്കി ട്രൗസര്‍ കിടക്കുന്നതുമായ രേഖാചിത്രമാണ് ഇവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിനെ കുറിച്ച് ‘എം.പി മേം കാ ബാ’ എന്ന പേരില്‍ ഗാനം പുറത്തിറക്കുമെന്നും നേഹ സിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Also read- വീടിന് ചുറ്റും വെള്ളം, കരയ്‌ക്കെത്താന്‍ രണ്ട് കിലോമീറ്റര്‍; ആരോഗ്യപ്രശ്‌നം നേരിട്ട വയോധികയെ ചുമന്ന് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ബി.ജെ.പി എസ്.സി മോര്‍ച്ച മീഡിയ വിഭാഗം ചുമതലയുള്ള ഭോപ്പാല്‍ സ്വദേശിയായ സൂരജ് ഖരെ എന്നയാളാണ് ഇതിനെതിരെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് നേഹയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News