ജനങ്ങളെ പ്രകോപിപ്പിക്കുന്ന വീഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്

സമൂഹ മാധ്യമങ്ങളിൽ പ്രകോപന വിഡിയോ പ്രചരിപ്പിച്ച പശു സംരക്ഷകനെന്ന് അവകാശപ്പെടുന്ന ബിട്ടു ബജ്റംഗിക്കെതിരെ കേസ്. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്നതും, പിന്നീട് ആയുധങ്ങൾ കാണിക്കുകയും, പ്രകോപനപരമായ ഗാനവും ഈ വിഡിയോയിൽ കാണാം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫരീദാബാദിലെ ദാബുവ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

also read :തിരുവനന്തപുരത്ത് ആക്രികടയിൽ തീപ്പിടിത്തം

ഹരിയാനയിലെ നൂഹിൽ വർഗീയ കലാപത്തിലേക്ക് നയിച്ച വി എച്ച് പി റാലിയിൽ ബിട്ടു ബജ്റംഗിയും പ​ങ്കെടുത്തിരുന്നു. കലാപത്തിൽ രണ്ട് ഹോം ഗാർഡുമാരും പള്ളി ഇമാമുമടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേക്ക് നയിച്ച​​ത്.

also read :“സുധി അഭിയിച്ച അവസാന ചിത്രം ഇതായിരിക്കാം; ശബ്ദം പോലും നൽകാൻ അവന് സാധിച്ചില്ല”; ചെമ്പിൽ അശോകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News