സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമം; അണ്ണാമലൈയ്‌ക്കെതിരെ കേസ്

തമി‍ഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ കേസ്. ബിജെപി സംഘടിപ്പിച്ച എന്‍ മന്‍ എന്‍ മക്കള്‍ റാലിയെ തുടര്‍ന്നാണ് കേസ്. പപ്പിരെടിപ്പട്ടിയിലെ ബൊമ്മിഡിയില്‍ അണ്ണാമലൈയും സംഘവും ഒരു ക്രിസ്‌ത്യന്‍ പള്ളിയില്‍ പ്രവേശിക്കുകയും അത് വാക്കേറ്റത്തില്‍ കലാശിക്കുകയുമുണ്ടായി. തുടര്‍ന്ന് ഒരു വിശ്വാസി നല്‍കിയ പരാതിയിലാണ് കേസ്.

ALSO READ:  രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം ഉള്‍പ്പെടെ അണ്ണാമലൈയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പള്ളിപ്പെട്ടി സ്വദേശി കാര്‍ത്തിക് എന്നയാളാണ് പരാതി നല്‍കിയത്. റാലിയുമായെത്തിയ അണ്ണാമലൈ പപ്പിരെടിപ്പട്ടിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലെ വിശുദ്ധ മറിയത്തിന്റെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ ശ്രമിച്ചു. ഒരു സംഘം യുവാക്കള്‍ അതിനെ എതിര്‍ത്തു. മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യുവാക്ക‍ളുടെ പ്രതിഷേധം.

ALSO READ:  ‘ജനുവരി 22 ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും’; കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി വിക്രമാദിത്യ സിംഗ്

അണ്ണാമലൈയും യുവാക്കളും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. അതേസമയം ഡിഎംകെയാണ് നിയമനടപടിക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News