വിവാഹ വാഗ്ദാനം നല്‍കി പീഡനം; സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനര്‍ക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. അതേസമയം, അമല്‍ മനോഹര്‍ ഒളിവില്‍ പോയി.

ചാത്തന്നൂര്‍ കൊട്ടറ സ്വദേശിയായ അമല്‍ മനോഹര്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാര്‍ച്ച് 20 മുതല്‍ ഇവര്‍ ഒരുമിച്ച് താമസം ആരംഭിച്ചു. പ്രമുഖ കായിക താരങ്ങളുടെ കണ്ടീഷനിങ് കോച്ച് കൂടിയാണ് അമല്‍ മനോഹര്‍.

2024 ജനുവരിയില്‍ ചെന്നൈയില്‍ പോയി വന്ന ശേഷം തന്നെ വിവാഹം ചെയ്യുന്ന തീരുമാനത്തില്‍ നിന്ന് അമല്‍ പിന്നോട്ട് പോയതായി പെണ്‍കുട്ടി കൈരളി ന്യൂസിനോട് വ്യക്തമാക്കി. തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമല്‍ വീണ്ടും വിവാഹ വാഗ്ദാനം നല്‍കി പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പെണ്‍കുട്ടി പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അമലിനെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ അമല്‍ മനോഹര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള നീക്കങ്ങളും അമല്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതിയുമായി വനിതാ കമ്മീഷനേയും പെണ്‍കുട്ടി സമീപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News