ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും, ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താൻ എന്ന പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെകുത്താൻ എന്ന എഫ്ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇന്ത്യൻ ആർമിയ്ക്കും നടൻ മോഹൻലാലിനും എതിരെ എഫ്ബി പേജിൽ നടത്തിയ വിവാദ പരാമർശം ആണ് കേസിന് ഇടയാക്കിയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല എസ്എച്ച്ഒ ബികെ സുനിൽ കൃഷ്ണൻ പറഞ്ഞു.

Also Read; കേരളം റെയിൽവേ വികസനത്തിന് സഹകരിക്കുന്നില്ല എന്ന കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News