നടിയുടെ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്

ad. vschandrasekhar

കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്.നടിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

ALSO READ: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു; ഇനി ബിജെപിയിലേക്ക്

അതേസമയം ലൈംഗികാരോപണ പരാതിയിൽ കോൺഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരൻ രാജിവച്ചിരുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നാണ് വിഎസ് ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞത്. രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറി. കെപിസിസി നിയമ സഹായ സെല്ലിൻ്റെ ചെയർമാൻ സ്ഥാനവും രാജിവച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് രം​ഗത്തെത്തിയത്. നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News