സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്. കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. കരുമം സ്വദേശിയായ വിമുക്ത ഭടന്റെ പരാതിയിലാണ് കേസെടുത്തത്. തിരുവിതാംകൂര്‍ സമൃദ്ധി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന സ്ഥാപനം രൂപീകരിച്ചായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

Also Read; വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും

കരുമം സ്വദേശിയായ വിമുക്ത ഭടനാണ് അവസാനം ഇയാളുടെ തട്ടിപ്പിന് ഇരയായയത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതോടെ പരാതിക്കാരനായ ഐസക്ക് മത്തായി സ്ഥാപനത്തില്‍ അന്വേഷിച്ചെത്തി. അപ്പോഴേക്കും തോംസണ്‍ സ്ഥാപനം പൂട്ടി മുങ്ങി. തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. ഐസക്ക് മത്തായി കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവ് വിഡി സതീശനും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്.

തോംസണ്‍ ലോറന്‍സ് മുന്‍പും സമാനമായി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. ആലപ്പുഴ, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വനിതാ സംഘങ്ങളുടെ പേരില്‍ നൂറുകണക്കിന് പേരെ ഇയാള്‍ കബളിപ്പിച്ചിരുന്നു. ഈ കേസില്‍ പുനലൂര്‍ പൊലീസ് തോംസണെ അറസ്റ്റ് ചെയ്തിരുന്നു. ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗിച്ച് കുടുംബശ്രീ മാതൃകയില്‍ വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വായ്പ തരപ്പെടുത്തി കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് പതിനായിരങ്ങള്‍ പിരിച്ചെടുത്ത ശേഷം മുങ്ങുകയാണ് ഇയാളുടെ രീതി. തിരുവനന്തപുരത്തും ഇയാള്‍ ഏജന്റുമാരെ ഉപയോഗിച്ച് നിക്ഷേപകരെ വലയിലാക്കി പണം തട്ടുകയായിരുന്നു.

Also Read; മുഹമ്മദ് സുബൈറിന് തമിഴ്നാട് സർക്കാരിന്റെ ആദരം; സാമുദായിക സൗഹാർദത്തിനുള്ള അവാർഡ് സമ്മാനിച്ചു

നെയ്യാറ്റികരയില്‍ വ്യാജ രേഖയുണ്ടാക്കി ഒരു സ്ഥാപനം നടത്തിയിരുന്നു. സഹകരണവകുപ്പിന്റെ പരിശോധനയില്‍ ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. ഇതോടെ ലോറന്‍സ് സ്ഥാപനത്തിന്റെ മേല്‍വിലാസം തിരുത്തി തട്ടിപ്പ് തുടരുന്നൂവെന്നാണ് വിവരം. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായിട്ടും തോംസണ്‍ ലോറന്‍സിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുത്തിട്ടില്ല. ഇയാളെ സംരക്ഷിക്കുന്നത് ഉന്നത കോണ്‍ഗ്രസ് നേതാക്കളെന്നാണ് ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News