ക്രിപ്‌റ്റോകറൻസി സ്ഥാപനമായ ‘ബിനാൻസി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കേസ്. ഫ്‌ളോറിഡ ജില്ലാ കോടതിയിലാണ് കേസ്. യുഎസ് പൗരന്മാരായ മൂന്നുപേര്‍ ആണ് താരത്തിനെതിരെ നിയമ നടപടി സ്വീകരിച്ചത്.
ALSO READ: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ കരയ്‌ക്കെത്തിച്ചു
ക്രിസ്റ്റ്യാനോയുടെ പ്രമോഷൻ കാരണം തങ്ങൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായതായിട്ടാണ് പരാതി. ബിനാൻസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും വലിയ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന തരത്തിൽ പ്രമോഷൻ നടത്തിയെന്നാണ് പരാതി.
2022ലാണ് ക്രിസ്റ്റ്യാനോയുമായി ബിനാൻസ് സഹകരണത്തിനു ധാരണയാകുന്നത്. താരത്തിന്റെ പ്രമോഷൻ കാരണം കോടിക്കണക്കിനു വരുന്ന അദ്ദേഹത്തിന്റെ ആരാധകരും സോഷ്യൽ മീഡിയ ഫോളോവർമാരും കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതി. രജിസ്റ്റർ ചെയ്യാത്ത ക്രിപ്‌റ്റോ സെക്യൂരിറ്റികൾ ബിനാൻസ് വിൽപന നടത്തിയത് താരത്തിന്റെ അറിവോടെയാണെന്നും ആരോപണമുണ്ട്. ബിനാൻസ് കൂടുതൽ പ്രശസ്തമാകാൻ കാരണം തന്നെ ക്രിസ്റ്റ്യാനോയുടെ പ്രമോഷനാണെന്നാണു പറയുന്നത്.
ALSO READ: ഈ ചിത്രത്തിനു പിന്നിലൊരു ചരിത്രമുണ്ട്… വൈറലായി മന്ത്രി പി. രാജീവിന്റെ എഫ്ബി പോസ്റ്റ്
ക്രിപ്‌റ്റോകറൻസികളുടെ പ്രമോഷനിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്ക് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ മാർഗനിർദേത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here