‘വേലയില്ലാ പട്ടധാരി’ എന്ന ചിത്രത്തിലെ പുകവലി ദൃശ്യത്തിന്റെ പേരില്‍ നടന്‍ ധനുഷിനും ചിത്രത്തിന്റെ നിര്‍മാതാവായ ഐശ്വര്യാ രജനീകാന്തിന്റെയും പേരിലുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചിത്രത്തില്‍ സിഗരറ്റ്, പുകവലി ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്നാരോപിച്ച് തമിഴ്നാട് പീപ്പിള്‍സ് ഫോറം ഫോര്‍ ടുബാക്കോ കണ്‍ട്രോള്‍ എന്ന സംഘടനയാണ് ചെന്നൈയിലെ മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Also Read- ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു
കേസിനെതിരേ ഹൈക്കോടതിയെ സമീപിച്ച ധനുഷ് ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ചു. സെന്‍സര്‍ബോര്‍ഡ് പരിശോധിച്ച് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. നിയമപ്രകാരമുള്ള മുന്നറിയിപ്പോടെയാണ് പുകവലി ദൃശ്യങ്ങള്‍ കാണിച്ചത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലല്ല ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ധനുഷ് ചൂണ്ടിക്കാട്ടി. ധനുഷിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
Also Read- ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍
സിനിമ നിര്‍മിച്ച വുണ്ടര്‍ബാര്‍ ഫിലിംസിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് ഐശ്വര്യയെയും പ്രതിചേര്‍ത്തത്. വേല്‍രാജ് സംവിധാനം ചെയ്ത ‘വേലയില്ലാ പട്ടധാരി’ വന്‍വിജയം നേടിയ ചിത്രമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here