ട്രംപിന് താത്ക്കാലിക ആശ്വാസം! തെരഞ്ഞെടുപ്പ് അട്ടിമറി കേസ് കോടതി റദ്ദാക്കി

trump

അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് കോടതി റദ്ദാക്കി .പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായ വകുപ്പിന്റെ നയം ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.

2020ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുള്ള കേസാണ് പിന്‍വലിച്ചത്.ട്രംപിനെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം പുതിയ പ്രസിഡന്റായി ചുമതല ഏൽക്കുന്നതിന് മുൻപ് തള്ളിക്കളയണമെന്നാണ് അഭിഭാഷകൻ ജാക്ക് സ്മിത്ത് ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നത്.

ALSO READ; ലിത്വാനിയയിൽ വീട്ടിലേക്ക് വിമാനം ഇടിച്ചുകയറി ഒരു മരണം

കേസ് മരവിപ്പിക്കേണ്ടത് പ്രതിക്കെതിരായ ആരോപണങ്ങൾ ശക്തമല്ലാത്തതുകൊണ്ടോ വ്യാജമായതുകൊണ്ടോ അല്ലെന്നും നടപടിക്രമങ്ങളുടെ ഭാ​ഗമായി മാത്രമാണെന്നും യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തന്യ ചുട്കനു നൽകിയ പ്രമേയത്തിൽ ജാക്ക് സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന് പ്രമേയം പരി​ഗണിച്ച അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വിലയിരുത്തിയതിന് പിന്നാലെ കേസ് റദ്ദാക്കുകയായിരുന്നു.

അതേസമയം പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോൾ ഈ വിധി കാലഹരണപ്പെടുമെന്നും കേസുമായി ബന്ധപ്പെട്ട നടപടികൾ തുടരുമെന്നും ജഡ്ജി വിധി നായത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News