ആയുര്‍വേദ സിറപ്പ് കുടിച്ച് മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ ഖേദാ ജില്ലയില്‍ ആയുര്‍വേദ സിറപ്പ് കുടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നാദിയാദ് സ്വദേശി യോഗേഷ് ഭായി പരുമാള്‍ സിന്ധി, ബിലോദര സ്വദേശി കിഷോര്‍ബായ് സകല്‍ബായ് സോദാ, വദോദര സ്വദേശികളായ ഈശ്വര്‍ഭായി സാകാല്‍ബായ് സോദാ, നിതിന്‍ കോഡ്വാനി, ഭാവേഷ് സേവാകാനി എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ബിലോദര, ബഗ്ടു ഗ്രാമങ്ങളിലെ ആളുകള്‍ക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അസുഖബാധിതരായ ഇവരില്‍ അഞ്ചുപേര്‍ നവംബര്‍ 28, 29 തീയതികളില്‍ മരിക്കുകയായിരുന്നു. ആയുര്‍വേദ സിറപ്പെന്ന് കുപ്പികളില്‍ പതിച്ചിരുന്നെങ്കിലും ഇതില്‍ മീതെയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷമാണ്.

ALSO READ:  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കുന്ന വേദിയായി നവകേരള സദസ് മാറുന്നു: മുഖ്യമന്ത്രി

നാദിയദിന് സമീപമുള്ള ബിലോദരാ ഗ്രാമത്തിലെ കടയില്‍ നിന്നും വാങ്ങിയ സിറപ്പ് കുടിച്ചവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News