ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ദലിത് അധ്യാപികയുടെ വസ്ത്രം വലിച്ചുകീറി മർദിച്ച സംഭവം; നാല് പേർക്കെതിരെ കേസ്

ദലിത് അധ്യാപികക്ക് നേരെ അതിക്രമം നടത്തി വിദ്യാർഥികളുൾപ്പെട്ട സംഘം. ബനാറസ് ഹിന്ദു സർവകലാശാലയിലെ അധ്യാപികക്ക് നേരെയാണ് ആക്രമണം നടന്നത്. ഇവർ തന്‍റെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തുവെന്നാണ് അധ്യാപിക പറഞ്ഞത്.

also read:യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവില കൂടും

അധ്യാപികയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സംഘം പകർത്തിയതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ട് സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എന്നാൽ ആക്രമണം നടന്ന സമയത്ത് പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നാണ് അധ്യാപിക പറഞ്ഞത്.”സഹപ്രവർത്തകരായ രണ്ട് പേർ നിരന്തരം എന്നെ നഗ്നയാക്കി സർവകലാശാലക്കുള്ളിലൂടെ നടത്തുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു.

also read:സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കും

ഇതിന് പിന്നാലെ മെയ് 22ന് ഉച്ചക്ക് രണ്ട് മണിയോടെ ഒരാൾ എന്‍റെ ചേമ്പറിലെത്തി എന്നെ ജോലിയിൽ നിന്ന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ചേമ്പറിൽ നിന്നും ഞാൻ പുറത്തിറങ്ങിയതിന് പിന്നാലെ ഒരാൾ ഡിപ്പാർട്മെന്‍റ് മുറിയുടെ വാതിലടച്ചു. ഇവരിൽ ഒരാൾ എന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും എന്നോട് മോശമായി പെരുമാറുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന മറ്റൊരാൾ ഇതെല്ലാം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. മറ്റുള്ളവർ എന്നെ ചവിട്ടുകയും മർദിക്കുകയും ചെയ്തു”എന്നാണ് അധ്യാപിക പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News