ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2010 ൽ ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണ സമയത്ത് ലൈംഗികമായി പീഡിപ്പിച്ചതായും ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് വിന്‍ ഡീസലിന്റെ മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ ആരോപിക്കുന്നത്.

ALSO READ: ശരിയായ ഫിറ്റ്നെസ്സിലേക്കെത്താൻ വർക്കൗട്ട് മാത്രം മതിയോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു ലൈംഗികാതിക്രമം എന്നാണ് ആരോപണം.സമ്മതം കൂടാതെ 56കാരനായ വിന്‍ ഡീസൽ കയറിപ്പിടിച്ചതായും എതിർപ്പ് അവഗണിക്കാതെ സ്യൂട്ട് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി നൽകിയിരിക്കുന്നത്. കൂടാതെ മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്ന് പുറത്താക്കിയതായും പരാതിക്കാരി പറയുന്നു.

വിന്‍ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് നടന്റെ സഹോദരിയാണ് പരാതിക്കാരിയെ പുറത്താക്കിയത്. ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, നിയമവിരുദ്ധമായ പ്രതികാരം, മാനസിക ബുദ്ധിമുട്ട് എന്നിവ അടക്കമുള്ളവ നടനിൽ നിന്നും സഹിക്കേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നത്. നടന്റെ നിർമ്മാണ കമ്പനിക്കും സഹോദരി സമാന്ത വിന്‍സെന്റിനെതിരെയുമാണ് യുവതിയുടെ പരാതി.

ഭയം മൂലമാണ് താൻ വർഷങ്ങളോളം നിശ്ശബ്ദത പാലിച്ചതെന്നും എന്നാൽ തുറന്ന് സംസാരിക്കാൻ #MeTooപ്രസ്ഥാനം ഊർജ്ജം നൽകിയെന്നുമാണ് പരാതിക്കാരി വിശദമാക്കുന്നത്.
കാലിഫോർണിയയിലെ ലൈംഗിക ദുരുപയോഗം, മറച്ചുവെക്കൽ നിയമപ്രകാരമാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.

ALSO READ: നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News