പ്രശസ്ത യൂട്യൂബര്‍ വിവേക് ​​ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

പ്രശസ്ത യൂട്യൂബറും മോട്ടിവേഷന്‍ സ്പീക്കറുമായ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്. വിവേക് ബിന്ദ്രയ്‌ക്കെതിരെ ഭാര്യയെ മർദിച്ചതിന് ഭാര്യാ സഹോദരൻ നോയിഡ സെക്ടര്‍ 124ലെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്.

Also read:‘നവകേരള സദസ് സമൂഹം ഏറ്റെടുത്തു, ലത്തീൻ രൂപത ബിഷപ്പ് പ്രഭാതയോഗത്തിൽ പങ്കെടുത്തത് അതിന് തെളിവ്’: മന്ത്രി പി രാജീവ്

ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയ ബിന്ദ്രയെ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി നിരവധി ആളുകളാണ് പിന്തുടരുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ യാനിക ഗാര്‍ഹിക പീഡനത്തിന് വിധേയയായതെന്ന് യാനികയുടെ സഹോദരന്‍ വൈഭവ് ക്വാത്ര നല്‍കിയ പരാതിയില്‍ പറയുന്നു. ദമ്പതികള്‍ താമസിക്കുന്ന നോയിഡയിലെ റസിഡന്‍സിയില്‍ വച്ചായിരുന്നു ബിന്ദ്രയുടെ ആക്രമണമെന്നും യാനികയുടെ സഹോദരന്‍ പരാതിയിൽ പറഞ്ഞു.

Also read:നവകേരള സദസ് അഭിമാനകരം, ഈ അപൂർവ്വമായ കൂടിച്ചേരലിൽ അഭിപ്രായം പറയാനും അകൽച്ചയില്ലാതെ ചേർന്ന് നിൽക്കാനും നമുക്ക് കഴിയും; ഇന്ദ്രൻസ്

ബിന്ദ്ര യാനികയെ മുറിയില്‍ പൂട്ടിയിടുകയും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. ചെവിക്ക് അടിയേറ്റതിനെ തുടര്‍ന്ന് യാനികക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വൈഭവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News