കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കലാപശ്രമത്തിന് കേസ്സെടുത്തു. കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമമാണ് കേസിനാധാരം.

ഇന്ത്യൻ ശിക്ഷാ നിയമം 163 പ്രകാരം കലാപാഹ്വാനത്തിനാണ് കേസ്. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ബെനഡിക്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ ഉപരോധസമരവും അക്രമ സംഭവങ്ങളും നടന്നത്. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്തത് കെപിസിസി അധ്യക്ഷൻ കെ സുധാകരനായിരുന്നു. ഉദ്ഘാടന പ്രസംഗത്തിലെ പരാമർശങ്ങൾ അന്നു തന്നെ വിവാദമായിരുന്നു. കെപിസിസി അധ്യക്ഷൻ്റെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി. വഴിയാത്രക്കാർക്കും പൊലീസുകാർക്കും കൗൺസിലർമാർക്കും മർദ്ദനമേറ്റു. അക്രമ സംഭവങ്ങൾക്ക് കാരണം കെ സുധാകരന്റെ കലാപ ആഹ്വാനം നിറഞ്ഞ പ്രസംഗമായിരുന്നു എന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News