കെ സുധാകരനെതിരായ കേസ് രാഷ്ടീയ പകപോക്കലല്ല: ഇ.പി ജയരാജൻ

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനായ കേസ് രാഷ്ടീയ പകപോക്കലല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. പരാതിക്കാരൻ തെളിവുകൾ ഉൾപ്പെടെയാണ് പരാതി നൽകിയതെന്നും അത് മുഖവിലയ്ക്കെടുക്കാതിരിക്കാൻ പൊലീസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുന്നു

രാഷ്ട്രീയ പകപോക്കലെന്ന് പറഞ്ഞ് കേസിനെ ലഘൂകരിക്കരുത്. കോൺഗ്രസ്സിന്‍റെ നിലപാട് കാത്തിരുന്ന് കാണാെമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ രണ്ടാം പ്രതിയായ സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് നോട്ടീസ് നല്‍കി. വഞ്ചനാ കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ: ‘മോദി സര്‍ക്കാര്‍ ചെലുത്തിയത് കടുത്ത സമ്മര്‍ദം; ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News