ഹവേരിയിൽ വഖഫ് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തെന്ന പശ്ചാത്തലത്തിൽ, തെറ്റായ പ്രസ്താവന നടത്തി സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ബിജെപി എംപി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെ കേസെടുത്തു.
2022ൽ കാർഷികനഷ്ടവും കടബാധ്യതയും മൂലമുള്ള കർഷകൻ്റെ മരണം വഖഫ് സ്വത്തുക്കളിൽ കർഷകർക്ക് നോട്ടീസ് നൽകിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി ബന്ധിപ്പിച്ചാണ് വ്യാജവാർത്ത പടച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിലെ തുടർന്നാണ് ഹവേരി സിഇഎൻ പോലീസ് വ്യാഴാഴ്ചയാണ് സ്വമേധയാ കേസെടുത്തത്.
ALSO READ; കൊടുവളളിയിൽ കെഎസ്‌ഇബി ജീവനക്കാരനെ അക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകൻ അറസ്‌റ്റിൽ
തെറ്റായ പ്രചാരണം വഴി രണ്ടു സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് ഭാരതീയ ന്യായ് സംഹിത 353(2) പ്രകാരമാണ് കേസ്. ഹാവേരി പൊലീസിന്റെ സമൂഹ മാധ്യമ ചുമതലയുള്ള പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹചാവനവറിന്റെ പരാതിയിലാണ് നടപടി. വ്യാജ പ്രചാരണങ്ങൾ വഴി സംസ്ഥാനത്ത് സാമുദായിക കലാപത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ ആരോപിച്ചിരുന്നു. വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയതോടെ എംപി പോസ്റ്റ് നീക്കം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here