മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പുഷ്പന്റെ പരാതിയില്‍ കേസെടുത്ത് ചൊക്ലി പൊലീസ്

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെനെതിരെ കേസ്. ചൊക്ലി പൊലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.

ALSO READ ; ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ധനസഹായം നല്‍കിയത് 416 കോടി രൂപ; തിരികെ ഫണ്ടുകളൊന്നും ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ മോര്‍ഫ് ചെയത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പന്‍.

ALSO READ; ‘ലളിതം സുന്ദരം’, ഓർമകളിൽ മലയാളത്തിന്റെ സ്വന്തം കെ പി എ സി ലളിത

സ്വകാര്യ സര്‍വകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ പോസ്റ്റ്. സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ സിപിഎം നയം മാറ്റത്തെ വിമര്‍ശിച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പന്‍ പരാതി നല്‍കിയത്. ഐപിസി 153ന് പുറമെ കേരള പൊലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News