ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസെടുത്ത് എറണാകുളം തൃക്കാക്കര പൊലീസ്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പി.ഡി.പി. ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല നല്‍കിയ പരാതിയില്‍ ആണ് കേസ് എടുത്തത്.
Also Read : മണിപ്പൂരിൽ വീണ്ടും അജ്ഞാതരുടെ വെടിവയ്പ്പ്; പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്. കളമശ്ശേരി സ്‌ഫോടനം നടന്ന ദിവസം മഅ്ദനിയുടെ ചിത്രം വെച്ച് അപകീര്‍ത്തികരമായ പരാമര്‍ശം പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
Also Read : ചായ ചോദിച്ചിട്ട് കിട്ടിയില്ല; നാഗ്പൂരിൽ ഡോക്ടർ ശസ്ത്രക്രിയ നിർത്തി ഇറങ്ങി പോയി
കളമശ്ശേരി സ്‌ഫോടനത്തില്‍ നാലുപേരിക്കുകയും രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയുമാണ്. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here