ലോകേഷിന് ക്രിമിനല്‍ മനസ്, ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. മധുരയില്‍ നിന്നുള്ള രാജാ മുരുകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ‘ലിയോ’കണ്ടു തനിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെട്ടുവെന്നും ഹര്‍ജിക്കാരനായ രാജാമുരുകന്‍ ആരോപിച്ചു. ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

Also Read : രക്തമൊലിപ്പിച്ച് പന്തവുമേന്തി മൂന്നാമത്തെയാൾ, സിദ്ധാർഥ് ഭരതൻ ഓൺ ദി സ്റ്റേജ്, ഭ്രമയുഗത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ; ഇത് തീ തന്നെയെന്ന് ആരാധകർ

സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ്സാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ‘ലിയോ’സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ ലോകേഷ് കനകരാജിന്റെ അഭിഭാഷകര്‍ ഹാജരായിരാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു കോടതി മാറ്റി.

Also Read : തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ മരുന്നില്ലെന്ന മനോരമയുടെ വാർത്ത വസ്തുതാവിരുദ്ധം, തെളിവുകൾ നിരത്തി ആരോഗ്യമന്ത്രി

വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങള്‍ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News