കഴുത്തിന് കുത്തിപ്പിടിച്ചു; മുഖം ഡെസ്കിൽ ഇടിപ്പിച്ചു; ഏഴു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് മദ്രസാ അധ്യാപകൻ

പത്തനംതിട്ടയിൽ ഏഴ് വയസ്സുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ മദ്രസയിൽ വച്ച് മർദ്ദിച്ചതായി പരാതി. കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കീഴിച്ചുണ്ട് മർദ്ദനത്തെ തുടർന്ന് മുറിഞ്ഞു. കുലശേഖരപേട്ടയിലെ മദ്രസാ അധ്യാപകൻ അയ്യൂബിനെതിരായിട്ടാണ് പരാതി ഉയർന്നത്.

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പള്ളി കമ്മിറ്റിയിൽ പരാതി രക്ഷിതാക്കൾ അറിയിച്ചുവെങ്കിലും പരാതിയിൽ നടപടി ഉണ്ടായില്ല. ഇതോടെ CWC യിൽ പരാതി എത്തി. തുടർന്ന് പത്തനംതിട്ട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News