മല്ലൂ ട്രാവലർക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്ത് പൊലീസ്

യൂട്യൂബർ മല്ലൂ ട്രാവലർക്കെതിരെ പോക്സോ കേസ്. മല്ലൂ ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കീർ സുബാനെതിരെ ആദ്യഭാര്യ ഒരു സ്വകാര്യ മാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധർമടം പൊലീസാണ് കേസെടുത്തത്.

Also Read; വിദ്വേഷ പ്രചാരണം; ലസിത പാലക്കലിനെതിരെ കേസെടുത്ത് പൊലീസ്

ഗുരുതരമായ ആരോപണങ്ങളാണ് ആദ്യ ഭാര്യ മല്ലൂ ട്രാവലർക്കെതിരെ നടത്തിയിരിക്കുന്നത്. ഗർഭിണിയായിരുന്നപ്പോൾ തന്നെ ക്രൂര പീഡനത്തിനിരയാക്കിയെന്നും, തന്റെ ആദ്യ അബോർഷൻ നടന്നത് പതിനഞ്ചാമത്തെ വയസിലാണെന്നും ഷാക്കീറിന്റെ ആദ്യ ഭാര്യ പറഞ്ഞു. കുടുംബത്തിലെ പല സ്ത്രീകളുടെയും ദൃശ്യങ്ങൾ ഒളിക്യാമറായിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും ഷാക്കെറിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ. പല പെൺകുട്ടികളും ഷാക്കീറിന്റെ കെണിയിൽ വീണുവെന്നറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നാണ് യുവതി പറഞ്ഞത്.

Also Read; തപാൽ വഴി സ്വർണ്ണം കടത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതിന് ഷാക്കീറിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് യുവതി പറഞ്ഞു. ലൈംഗികമായി ഉപദ്രവിച്ചു, പതിനഞ്ചാമത്തെ വയസിൽ ആദ്യ അബോർഷൻ നടന്നുവെന്നും, ഗർഭിണിയായിരുന്നപ്പോൾ നിർബന്ധിച്ച് ബിയർ കഴിപ്പിച്ചുവെന്നുമൊക്കെയാണ് യുവതിയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News