ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; കൂടുതൽ ലീഗ് പ്രവർത്തകർക്കെതിരെ കേസ്

ശൈലജ തീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിൽ കൂടുതൽ ലീഗ് പ്രവർത്തകർക്കെതിരെ കേസ്. പേരാമ്പ്ര സ്വദേശി സൽമാൻ വാളൂരിനെതിരാണ് കേസെടുത്തത്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ സ്പർദ്ദ വളർത്തുന്ന രീതിയിൽ പെരുമാറിയതിനാണ് കേസ്. ലീഗ് നൊച്ചാട് പഞ്ചായത്ത് സെക്രട്ടറിയുടെ മകനാണ് സൽമാൻ.

Also Read: അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കോഴിക്കോട് എൽഡിഎഫിന്റെ പ്രകടനപത്രിക; പ്രകാശനം എം എ ബേബി ഉദ്‌ഘാടനം ചെയ്തു

കഴിഞ്ഞ ദിവസം വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെ കേസെടുത്തിരുന്നു. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വർഗീയവാദികൾ ആണെന്ന് പറയുന്ന രീതിയിലുളള ടീച്ചറുടെ വ്യാജ വീഡിയോ പങ്ക് വെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

Also Read: മുഖ്യമന്ത്രി ഷിൻഡെയുടെ മകനെതിരെ പരസ്യമായി രംഗത്തിറങ്ങി കല്യാൺ ബിജെപി പ്രവർത്തകർ

വ്യാജ പ്രചാരണത്തിനും അശ്ലീല വീഡിയോ പ്രചാരണത്തിനും കെ കെ ശൈലജ ടീച്ചർ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News